സര്‍ഗുജ- ഛത്തീസ്ഗഡില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ മെഴ്‌സിയെ കോടതി റിമാന്‍ഡ് ചെയ്തു.
ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിലാണ് കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ സ്‌കൂള്‍ പൂട്ടിക്കുകയും ചെയ്തു.
അംബികപുര്‍ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിസ്റ്റര്‍ക്കെതിരെ 10 വര്‍ഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കന്യാസ്ത്രീയെയും പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്.
എന്നാല്‍, കന്യാസ്ത്രീക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് അംബികാപൂര്‍ രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ലൂസിയന്‍ കുഴൂര്‍ പറഞ്ഞു. മരണത്തില്‍ സിസ്റ്റര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ!്യക്തമാക്കി.
ബുധനാഴ്ച ക്ലാസില്‍ കയറാതെ നാലുകുട്ടികള്‍ ടോയ്‌ലറ്റില്‍ കയറിയതായി മറ്റൊരു വിദ!്യാര്‍ഥിനി സിസ്റ്റര്‍ മേഴ്‌സിയെ അറിയിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ ടോയ്‌ലറ്റിനു പുറത്ത് കാത്തുനില്‍ക്കുകയും ഇവര്‍ ഇറങ്ങിവന്നപ്പോള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഐഡി കാര്‍ഡ് വാങ്ങിയ സിസ്റ്റര്‍ അവരോട് അടുത്തദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കുട്ടികളിലൊരാള്‍ വീട്ടിലെത്തി ആത്മഹത!്യാക്കുറിപ്പെഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു.