ഇസ്ലാമാബാദ്-പാകിസ്ഥാനില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തൂക്കുസഭയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫും (പിടിഐ) നവാസ് ശരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസും (പിഎംഎല്‍എന്‍) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടാനായിട്ടില്ലെന്ന്
പിഎംഎല്‍എന്‍ നേതാവ് നവാസ് ശരീഫ് സമ്മതിച്ചു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇളയ സഹോദരന്‍ ശഹ്ബാസ് ശരീഫ് നേതൃത്വം നല്‍കുമന്നും ആസിഫ് അലി സര്‍ദാരിയെ അദ്ദേഹം സമീപിക്കുമെന്നും നവാസ് ശരീഫിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി
റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക