ലഖ്‌നൗ- ഞങ്ങളുടെ പള്ളികൾ ആക്രമിച്ചാൽ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കണോ, ഞങ്ങളുടെ വീടുകൾ തകർത്താൽ ഞങ്ങൾ മിണ്ടാതിരിക്കണോ, ഇനി ശക്തമായി തിരച്ചടിക്കുക തന്നെ ചെയ്യും. സ്വയരക്ഷക്കായി തിരിച്ച് ആക്രമിക്കാൻ നിയമം അവകാശം നൽകിയിട്ടുണ്ട്- ഉത്തർപ്രദേശിലെ ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ തലവൻ തൗഖീർ റസാ ഖാൻ മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ബറേലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് റസാഖാൻ മുന്നറിയിപ്പ് നൽകിയത്. മുസ്ലിംകൾക്ക് നേരെ അനാവശ്യമായ ആക്രമണമാണ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി തീരുമാനം എടുത്തില്ലെങ്കില്‍ സ്വയം പ്രതിരോധത്തിനുള്ള നടപടി ഞങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇതുവരെ നിശബ്ദരായിരുന്നു. രാജ്യത്തിന് വേണ്ടിയാണ് മിണ്ടാതിരുന്നത്. ഇനിയും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.പിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് ആരാധനക്ക് അവസരം നൽകിയതുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച റാസാഖാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് റസാഖാന്റെ ആയിരക്കണക്കിന് അനുയായികൾ തെരുവിലിറങ്ങി. ഗ്യാൻവാപി വിഷയത്തിൽ ജയിൽ നിറക്കൽ സമരത്തിനാണ് റസാഖാൻ ആഹ്വാനം ചെയ്തിരുന്നത്.
"Should we keep seeing attacks on mosques? You will bulldoze our homes and we will remain silent? The law has given us right to attack a person in self defense if that person attacks us"
— Hate Detector (@HateDetectors) February 9, 2024
- Ittehad-E-Millat Council chief Maulana Tauqeer Raza Khan said in his self defense at… pic.twitter.com/UZecwuoZ1l
വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെയും മഥുരയിലെ ഷാഹി ഈദ്ഗാ പള്ളിയുടെയും മേലുള്ള അവകാശവാദം മുസ്‌ലിംകൾ ഉപേക്ഷിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് തൗഖീർ റസാഖാൻ സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം റാസാ ഖാന്റെ ആയിരക്കണക്കിന് അനുയായികൾ തെരുവിലിറങ്ങി.
VIDEO - ഗാസയിലെ ഈ ബാലനെ അറിയുമോ, തമ്പുകളിൽ ഇരുട്ടകറ്റുന്ന ഹുസാം
ക്രമസമാധാനം നിലനിർത്താൻ ആയിരത്തോളം പോലീസുകാർ നിലയുറപ്പിച്ചിരുന്നു. നഗരത്തിലെ എല്ലാ പ്രധാന കവലകളും എക്‌സിറ്റ് പോയിന്റുകളും പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആറ് അഡീഷണൽ പോലീസ് സൂപ്രണ്ടുമാരും 12 സർക്കിൾ ഓഫീസർമാരും രംഗത്തുണ്ട്.