Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം അംഗങ്ങൾ തമ്മിലടിച്ചു; വാരിയെല്ലൊടിഞ്ഞിട്ടും പോലീസും പാർട്ടിയും നടപടി എടുത്തില്ലെന്ന് പരാതി

കോട്ടയം - വൈക്കത്ത് പാർട്ടി കീഴ്ഘടകത്തിലെ അംഗങ്ങൾ തമ്മിലടിച്ച്, പരുക്കേറ്റ ബ്രാഞ്ച് കമ്മിറ്റി അംഗം പാർട്ടിക്കും പോലീസിലും പരാതി നൽകിയെങ്കിലും നടപടിയായില്ല. മദ്യം വെച്ച വാഹനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന.
 സി.പി.എം ലോക്കൽ കമ്മിറ്റിയംഗം, ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദ്ദിച്ച് അവശനാക്കി നാലുമാസമായിട്ടും മർദ്ദനമേറ്റയാളുടെ പരാതി പാർട്ടിഅവഗണിച്ചുവെന്നാണ് പറയുന്നത്. പോലീസിൽ പരാതിയെത്തി ഒരുമാസമാകുമ്പോഴും യാതൊരു നടപടിയുമില്ല. പാർട്ടി നേതാക്കൾ ഇടപെട്ട് ഒതുക്കിയെന്നാണ് സംസാരം.
മറവൻതുരുത്ത് ചിറേക്കടവ് ബ്രാഞ്ച് കമ്മിറ്റിയംഗം ഇടവട്ടം എടാട്ട് എ.പി സനീഷ് (46) ആണ് മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയംഗം മറവൻതുരുത്ത് തെക്കും തറവീട്ടിൽ ആർ രതീഷിനെതിരേ ജനുവരി 13ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ സനീഷിന്റെ പരാതി ആ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പോലീസ് പറയുന്നത്. എന്നാൽ, ഒരു സ്റ്റേഷനിൽനിന്നും അന്വേഷണം നടക്കുന്നില്ലെന്ന് സനീഷ് ആരോപിച്ചു. ഒക്ടോബർ 14ന് ആലപ്പുഴ കലവൂരിൽ രതീഷിന്റെ ഭാര്യവീട്ടിലെ ചടങ്ങിന് ഡ്രൈവറായി പോയപ്പോൾ മർദ്ദനമേറ്റതായാണ് പരാതി.
 ചടങ്ങിനെത്തിയവർക്ക് ലോഡ്ജിൽ രതീഷ് മുറിയെടുത്തു നൽകിയിരുന്നു. മറവൻതുരുത്തിലെ സി.പി.എം പഞ്ചായത്തംഗത്തിനും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം മുറിയിലിരിക്കുമ്പോൾ രതീഷ് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.
 മദ്യം സൂക്ഷിച്ച വാഹനത്തിന്റെ താക്കോൽ ഒളിപ്പിച്ചെന്നു പറഞ്ഞ് അടിച്ചുവീഴ്ത്തി വാരിയെല്ല് ചവിട്ടിയൊടിച്ചതായി സനീഷ് പറഞ്ഞു. പഞ്ചായത്തംഗവും പാർട്ടിക്കാരായ സുഹൃത്തുക്കളും സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടതിനാൽ അന്ന് പരാതി നൽകിയില്ല.
വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദനയും ശ്വാസതടസവും കൂടി. അടുത്ത ദിവസം രതീഷ് അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽചികിത്സ തേടുകയായിരുന്നു. തുടർന്ന് വൈക്കം താലൂക്ക് കോളേജ് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടി. ഡിസംബർ അഞ്ചിന് സനീഷ് പാർട്ടി മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്. തുടർന്നാണ് ജനുവരി 18ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.
 

Latest News