Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡിൽ മദ്‌റസ പൊളിച്ചു, സംഘർഷം; കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്

ന്യൂദൽഹി- ഉത്തരാഖണ്ഡിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് അധികൃതർ മദ്‌റസ തകർത്തതിനെ തുടർന്ന് വൻ പ്രതിഷേധം. ഹൽവാനിയിലെ ബൻഭൂൽപുരയിലാണ് സംഘർഷം.  പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. കണ്ടാലുടൻ വെടിവെക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിട്ടു. ഹൽദ്വാനിയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മോഡി വീണ്ടും അധികാരത്തിലെത്തും, കോൺഗ്രസിന് സീറ്റുകൾ കൂടും-സർവ്വേ ഫലം

ഹൽദ്വാനിയുടെ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പോലീസ് സ്റ്റേഷന് സമീപത്തെ മദ്‌റസ പൊളിച്ചുനീക്കിയത്. ഇതേതുടർന്ന് സമീപത്ത് താമസിക്കുന്നവർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ജനക്കൂട്ടം ബൻഭൂൽപുര പോലീസ് സ്റ്റേഷൻ വളഞ്ഞതിനാൽ നിരവധി മാധ്യമപ്രവർത്തകരും അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനിൽ കുടുങ്ങി.
 

Latest News