മുംബൈ-ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ശിവസേന യുബിടി നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകന്‍ അഭിഷേക് ഘോഷാല്‍ക്കറെ വെടിവെച്ചുകൊന്നും. വെടിയുതിര്‍ത്ത മൗറിസ് ഭായ് എന്നയാളും മിനിറ്റുകള്‍ക്ക് ശേഷം സ്വയം വെടിവെച്ച് മരിച്ചു.
എംഎച്ച്ബി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബോറിവലി മേഖലയിലാണ് സംഭവം. മൂന്ന് ബുള്ളറ്റുകളാണ് ഉതിര്‍ത്തുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും സമീപമിരുന്ന് പരസ്പരം സംസാരിക്കുന്നതാണ് ഫേസ്ബുക്ക് ലൈവ് വീഡിയോയിലുള്ളത്.
कुछ दिनों पहले महाराष्ट्र के पुलिस थाने के अंदर BJP विधायक ने गोलियां चलाई थी,
— Srinivas BV (@srinivasiyc) February 8, 2024
और आज Live कैमरे पर शिवसेना (UBT) के नेता Abhishek Ghosalkar पर गोलियां चलाई गयी।
ये 'जंगलराज' नही तो फिर क्या? pic.twitter.com/hySUBWWZPM
അഭിഷേക് ഘോഷാല്‍ക്കറെ സദസ്സിനോട് സംസാരിക്കാന്‍ വിട്ട ശേഷം അഭിഷേക് മുറി വിട്ട് പുറത്തേക്ക് ഇറങ്ങുന്നത് കാണാം. നമുക്ക് പുറത്ത് പോകാമെന്ന് അഭിഷേക് ഘോഷാല്‍ക്കറും പറയുന്നത് കേള്‍ക്കാം. ആ സമയത്ത് തന്നെയാണ് ശിവസേന യുബിടി നേതാവിന്റെ മകന് നേരെ ഒന്നിലധികം ബുള്ളറ്റുകള്‍ തൊടുത്തത്.
വെടിവെപ്പിനെ തുടര്‍ന്ന് മേഖലയിലെ കരുണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മുന്‍ കോര്‍പ്പറേറ്ററായ അഭിഷേക് ഘോഷാല്‍ക്കര്‍ മരിച്ചത്. 2009 മുതല്‍ 2014 വരെ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിനോദ് ഘോഷാല്‍ക്കര്‍ ശിവസേന നേതാവാണ്. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോര്‍പ്പറേറ്ററായും വിനോദ് ഘോഷാല്‍ക്കര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഭിഷേകും മൌറിസ് ഭായിയും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജയിലില്‍ കഴിയുന്ന തടവുകാരില്‍ ഗര്‍ഭിണികള്‍ വര്‍ധിക്കുന്നു; പുരുഷ ജീവനക്കാരെ തടയണം
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു