ന്യൂദല്‍ഹി- കേരളത്തിന് നികുതി വിഹിതം നല്‍കുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടു. 2014 മുതല്‍ 2023 ഡിസംബര്‍ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്ന് മന്ത്രി വിശദീകരിച്ചു.
യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 224 ശതമാനത്തിന്റെ വര്‍ധനയാണിത്. 2004-14 കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് ഇനത്തിലും കേരളത്തിന് പണം നല്‍കിയിരുന്നു. 2020-21 കാലഘട്ടത്തില്‍ 18,087 കോടി രൂപ കേരളം അധികമായി കടം വാങ്ങിയെന്നും നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
ജയിലില്‍ കഴിയുന്ന തടവുകാരില്‍ ഗര്‍ഭിണികള്‍ വര്‍ധിക്കുന്നു; പുരുഷ ജീവനക്കാരെ തടയണം
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു