സ്‌റ്റോക്ക്‌ഹോം- സ്വീഡനില്‍ നിരവധി തവണ ഖുര്‍ആന്‍ കത്തിച്ച് വിവാദം സൃഷ്ടിച്ച ഇറാഖ് സ്വദേശിയായ അഭയാര്‍ഥിയെ നാടുകടത്താന്‍ മൈഗ്രേഷന്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സ്വീഡനിലെ മുസ്‌ലിം രാജ്യങ്ങളുടെ എംബസികള്‍ക്കും പള്ളികള്‍ക്കും മുന്നില്‍ ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സല്‍വാന്‍ മോമിക(37)യെയാണ് നാടുകടത്തുന്നത്.
നാടുകടത്താനുള്ള മൈഗ്രേഷന്‍ ഏജന്‍സിയുടെ തീരുമാനം ശരിവെച്ച കോടതി, ഇതിനെതിരെ കഴിഞ്ഞ വര്‍ഷം സല്‍വാന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് സല്‍വാന്‍ നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
2021ലാണ് ഇയാള്‍ക്ക് സ്വീഡനില്‍ സ്ഥിര താമസാനുമതി ലഭിച്ചത്. വിവാദത്തെ തുടര്‍ന്ന് 2023 ഒക്ടോബര്‍ 26ന് മൈഗ്രേഷന്‍ ഏജന്‍സി സല്‍വാനെ നാടുകടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ഇറാഖില്‍ പീഡിപ്പിക്കപ്പെടുമെന്ന ആശങ്ക കാരണം ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് താല്‍ക്കാലിക താമസാനുമതി നല്‍കുകയായിരുന്നു. 2024 ഏപ്രില്‍ വരെയാണ് ഇതിന്റെ കാലാവധി.
ഗുരുതര കുറ്റകൃത്യത്തില്‍ സല്‍വാന്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ കോടതി, നാടുകടത്തലിനു പുറമേ അഞ്ച് വര്‍ഷത്തേക്ക് സ്വീഡനിലേക്ക് മടങ്ങുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂണ്‍ 28 മുതല്‍ സ്വീഡനില്‍ ഖുര്‍ആനിനെ അവഹേളിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് വിവിധ രാജ്യങ്ങളുടെ പ്രതിഷേധത്തിനിടയാക്കുകയും സ്വീഡന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്