പത്തനംതിട്ട- തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. പൂവത്തൂര്‍ പടിഞ്ഞാറേ കുന്നത്ത് തെക്കേചരുവില്‍ നാരായണന്റെ മകന് സോമരാജന് (രാജു- 60) ആണ് മരിച്ചത്.
കോയിപ്രം വള്ളക്കടവിന് സമീപം പന വെട്ടാന്‍ സഹായിയായി എത്തിയതായിരുന്നു സോമരാജന്. വെട്ടിയിട്ട പന ലക്ഷ്യം തെറ്റി തെങ്ങില്‍ പതിക്കുകയും തെങ്ങ് കടപുഴകി രാജുവിന്റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു.
ചെങ്ങന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തെങ്ങ് വെട്ടിമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. കോയിപ്രം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമാട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ വസുന്ധര. മക്കള്‍: രാജീവ്, രഞ്ജീവ്. മരുമകള്‍: നിരഞ്ജന.