ബംഗളൂരു-ഭാര്യയെ കാമുകനോടൊപ്പം ഒളിച്ചോടാന്‍ സഹായിച്ചുവെന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഴക്കച്ചവടക്കാരനായ കിരണ്‍ (22), സുഹൃത്തും ഓട്ടോറിക്ഷാ ഡ്രൈവറുമായ അക്ഷയ് (21) എന്നിവരാണ് അറസ്റ്റിലായത്.
ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന കെങ്കേരി സ്വദേശിയായ ഹേമന്തിനെ (22) കൊലപ്പെടുത്തിയ കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ബാഗലഗുണ്ടെ സ്വദേശികളാണ്.
തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ഹേമന്ത് മറ്റൊരു സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ചാണ് കിരണ്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കെങ്കേരിയിലെ ഹേമന്തിന്റെ അതേ റെസ്‌റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന മാരിസ്വാമി കിരണിന്റെ വീട്ടില്‍ വരുമ്പോഴെല്ലാം ഹേമന്തിനെ അനുഗമിക്കുമായിരുന്നു. രണ്ട് മാസത്തിലേറെയായി കിരണിന്റെ ഭാര്യയുമായി മാരിസ്വാമി അടുപ്പത്തിലായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
താനും കിരണിന്റെ ഭാര്യയും നെലമംഗലയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് മാരിസ്വാമി പറഞ്ഞതിനെ തുടര്‍ന്ന് ഒളിച്ചോടാന്‍ ഹേമന്ത് കുറച്ച് പണം കടം നല്‍കി മാരിസ്വാമിയെ സഹായിച്ചതായി പറയുന്നു.
ഭാര്യക്കൊപ്പം ഒളിച്ചോടാന്‍ ഹേമന്ത് മാരിസ്വാമിയെ സഹായിച്ചെന്ന് അറിഞ്ഞ പ്രതികള്‍ ഞായറാഴ്ച രാത്രി ഹേമന്തിനെ കിരണിന്റെ വസതിയിലേക്ക് പാര്‍ട്ടിക്ക് വിളിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ, കിരണ്‍ സംഭവത്തെക്കുറിച്ച് ഹേമന്തിനോട് ചോദിച്ചെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കിരണ്‍ ഇരുമ്പ് വടികൊണ്ട് ഹേമന്തിനെ അടിച്ചുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഹേമന്തിനെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്