കൊല്‍ക്കത്ത- ജയിലിനുള്ളില്‍ തടവില്‍ കഴിയുന്ന വനിത തടവുകാര്‍ക്കിടയില്‍ ഗര്‍ഭധാരണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പുരുഷ ജീവനക്കാരെ തടയണമെന്ന് കല്‍ക്കത്ത ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി നിർദേശിച്ചു. സ്ത്രീ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ പുരുഷ ജീവനക്കാര്‍ക്ക് പ്രവേശനം തടയണമെന്നാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വനിതാ തടവുകാര്‍ കസ്റ്റഡിയിലിരിക്കെ ഗര്‍ഭിണികളാകുന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് ജയിലുകളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നു. നിലവില്‍ പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങള്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സംസ്ഥാനത്തെ എല്ലാ ജയിലുകളുടേയും അമിക്കസ് ക്യൂറി കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി കോടതിയെ സഹായിക്കുന്ന വ്യക്തിയോ സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. സ്ത്രീ തടവുകാര്‍ക്ക് ഇടയിലേക്ക് പുരുഷ ഉദ്യോഗസ്ഥരുടെ പ്രവേശനം തടയണമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ രണ്ട് കുറിപ്പുകള്‍ സമര്‍പ്പിച്ച ശേഷം അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
അടുത്തിടെ, കറക്ഷണല്‍ ഹോമുകളുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവരോടൊപ്പം ഞാന്‍ ഒരു വനിതാ കറക് ഷണല്‍ ഹോം സന്ദര്‍ശിച്ചുവെന്നും അവിടെ ഗര്‍ഭിണിയായ സ്ത്രീയേയും കുട്ടികളോടൊപ്പം കഴിയുന്ന 15 വനിതാ തടവുകാരേയും കണ്ടു. ഈ കുട്ടികള്‍ ജയിലിലാണ് ജനിച്ചത്- അമിക്കസ് ക്യൂറിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വിഷയം ഹൈക്കോടതിയിലെ മറ്റൊരു ഡിവിഷന്‍ ബെഞ്ചിന് വിട്ടിരിക്കയാണ്. കേസില്‍ അടുത്ത വാദം തിങ്കളാഴ്ച നടക്കും. ആറ് വയസ്സിന് താഴെയുള്ള കുട്ടിയുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്താല്‍ കുട്ടിയെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ അനുവദിക്കാറുണ്ടെന്ന് പശ്ചിമ ബംഗാള്‍ ജയിലുകളിലെ മുതിര്‍ന്ന ഐ.പി.എസ് പറയുന്നു. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ തനിക്ക് ഒരു വിവരവുമില്ലെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞു.
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്