ഇസ്‌ലാമാബാദ്- പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് അവസാനിച്ചു. ചില മണ്ഡലങ്ങളില്‍ രണ്ടു മണിക്കൂര്‍ പോളിംഗ് സമയം നീട്ടിയിട്ടുണ്ട്. എങ്കിലും വോട്ടെണ്ണല്‍ ആരംഭിച്ചു.
രാജ്യത്തുടനീളം സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.