Sorry, you need to enable JavaScript to visit this website.

പത്ത് വര്‍ഷത്തെ അന്യായം, കേന്ദ്രത്തിനെതിരെ ബ്ലാക്ക് പേപ്പറുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി - കേന്ദ്ര സര്‍ക്കാരിനെതിരെ ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കി കോണ്‍ഗ്രസ്. ദസ് സാല്‍ അന്യായ് കാല്‍ എന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെയാണ്  ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിയത്. പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിനേയും മോഡി സര്‍ക്കാരിനേയും വിലയിരുത്ത നാളെ പാര്‍ലിമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. ബി ജെ പി ഇത സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി മോഡി സര്‍ക്കാരിനെതിരെയുള്ള ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിയ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.
കര്‍ണാടകയക്കും തെലങ്കാനക്കുമൊപ്പം കേരളത്തിന്റെ അവസ്ഥകൂടി ചൂണ്ടിക്കാണിച്ചാണ് ഖാര്‍ഗെ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ബി.ജെ.പി മിണ്ടുന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം കഴിഞ്ഞ പത്ത് വര്‍ഷമായി അപകടത്തിലാണെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ  ബ്ലാക്ക് പേപ്പറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഹാസവുമായി രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ ബ്ലാക്ക് പേപ്പര്‍ സര്‍ക്കാരിന്റെ  നല്ല നേട്ടങ്ങള്‍ക്ക് ദൃഷ്ടി ദോഷം സംഭവിക്കാതെയിരിക്കാനുള്ള കറുത്ത പൊട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Latest News