Sorry, you need to enable JavaScript to visit this website.

പി.വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്- കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ഏഴ് ലക്ഷം രൂപ ഫീസായി ഈടാക്കിയതിന് ശേഷമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ക്കിന് മാത്രമാണ് അനുമതി നല്‍കിയതെന്നും റൈഡുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാര്‍ക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ രണ്ടരലക്ഷം രൂപ വില്ലേജ് ഓഫീസില്‍ അടച്ചിട്ടുണ്ടെന്നാണ് വിവരം.
പാര്‍ക്കിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പഞ്ചായത്തിന്റെ നടപടി. തിരക്കിട്ട് അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.
എം.എല്‍.എയുടെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പാര്‍ക്ക് അടച്ചുപൂട്ടാനുള്ള 2018 ജൂണ്‍ 18ലെ കലക്ടറുടെ ഉത്തരവിന് ശേഷം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് അറിയിച്ചത്. ലൈസന്‍സില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കോടതി വാക്കാല്‍ ചോദിച്ചിരുന്നു.

 

Latest News