ന്യൂദല്‍ഹി - കേന്ദ്ര സര്‍ക്കാറിനെതിരെ കേരള സര്‍ക്കാര്‍ ദല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍, ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് എതിരായ നിലപാടെടുക്കുമ്പോഴും സമരത്തിന് അനുകൂലമായ പ്രസ്താവനയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഗാര്‍ഗെ രംഗത്തെത്തിയിട്ടുണ്ട്. ഡി എം കെ മന്ത്രിയും നേതാക്കളും പിന്തുണയുമായി സമരത്തിലുണ്ട്.
കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ ശ്രമം പരാജയങ്ങള്‍ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തില്‍ നേട്ടം ഉണ്ടായത് മുതലാളിമാര്‍ക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.