തിരുവനന്തപുരം - വിദേശ സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാനത്തുപ്രവര്ത്തിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം വിദ്യാഭ്യാസ മേഖലയ്ക്കു ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ പറഞ്ഞു.
വിദേശ സര്‍വ്വകലാശാലകളുടെ വരവിനെ എതിര്‍ത്ത വര് തന്നെ ഇപ്പോള്‍ നിലപാടു മാറ്റിയതു സ്വാഗതാര്‍ഹമാണ്.
പത്തു പന്ത്രണ്ടു വര്‍ഷം മുമ്പെങ്കിലും ഈ തീരുമാനം ഉണ്ടാകേണ്ടിയിരുന്നുവെന്നും മലയാളം ന്യൂസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.പ്രവാസികളുടെ മക്കള്‍ക്കും ഇതിന്റ ഗുണം ലഭിക്കും.
നമ്മുടെ കുട്ടികള്‍ വിദേശ സര്‍വ്വകലാശാലകളില്‍ നന്നായി പഠിക്കുന്നവരാണ്. കഴിവുള്ള കുട്ടികളാണ്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു എക്കാ സിസ്റ്റം ഇവിടെ ഉണ്ടാക്കാന്‍ വിദേശ സര്‍വ്വകലാശാലകളുടെ വരവും സ്വകാര്യ സര്‍വ്വകലാശാലകളും സഹായിക്കും.
കേന്ദ്ര സര്‍ക്കാര്‍ വിദേശ സര്‍വ്വകലാശാലകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായാണ് അറിവ് .460 ഓളം സ്വകാര്യ സര്‍വ്വകലാശാലകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
നോളജ് എക്കണോമിയിലേക്ക് ലോകം മാറുമ്പോള്‍ കേരളത്തിനു മാത്രമായി അതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. പുതിയ നയമാറ്റം വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു എക്കോ സിസ്റ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ബജറ്റ് നിര്‍ദ്ദേശത്തിനു വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു വിദേശ സര്‍വകലാശാല വന്നാല്‍ വിദ്യാഭ്യാസ രംഗം വാണിജ്യവത്കരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവിനെ എസ്.എഫ്.ഐ.യും എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍വൈസ് ചാന്‍സിലറുടെ മലയാളം ന്യൂസിനോടുള്ള പ്രതികരണം.