ന്യൂദല്‍ഹി-രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ മാത്രമാണ് പഠിക്കുന്നതെന്ന സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണം പൊളിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ 52.7 ശതമാനം വിദ്യാര്‍ഥികളും ഹിന്ദുക്കളാണെന്നും 42.1 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് മുസ്‌ലിംകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നൗസ് നെറ്റ്‌വര്‍ക്കുമായി സഹകരിച്ച് ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് (സി.എസ്.ആര്‍) ആണ് പഠനം തയാറാക്കിയത്.
എല്ലാ സമുദായങ്ങളിലേക്കും വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ 1113 സര്‍വകലാശാലകളില്‍ 23 എണ്ണമാണ് മുസ്‌ലിം ന്യൂനപക്ഷത്തിന്റേത്. ഇതില്‍ 52.7 ശതമാനം ഹിന്ദു വിദ്യാര്‍ഥികളാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ 1,155 കോളജുകളില്‍ മുസ്‌ലിം ഇതര വിഭാഗക്കാരാണ് വിദ്യാര്‍ഥികളില്‍ കൂടുതലും. 55.1 ശതമാനം ഹിന്ദു സമുദായക്കാരും 42.1 ശതമാനം മുസ്‌ലിംകളും 2.8 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമാണ് ഈ കോളജുകളില്‍ പഠിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ 73.4 ശതമാനമുള്ള മുസ്‌ലിംകള്‍ നടത്തിപ്പുകാരായ കോളജുകള്‍ 16.6 ശതമാനം മാത്രമേയുള്ളൂവെന്നും പഠനത്തില്‍ പറയുന്നു.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ
സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും