Sorry, you need to enable JavaScript to visit this website.

അഞ്ചുലക്ഷം രൂപവരെ കൈമാറാന്‍ ഫോണ്‍ നമ്പര്‍ മാത്രം മതി, ഗൂഗിള്‍ പേയ്ക്ക് ഗുഡ് ബൈ  

മുംബൈ-ഗൂഗിള്‍ പേയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സംവിധാനം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കാര്‍ നടപ്പാക്കുന്നു. മൊബൈല്‍ നമ്പരും പേരും ഉണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ ഇതിലൂടെ സാധിക്കും. റിസര്‍വ്വ് ബാങ്കും ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് എന്‍സിപിഐ വികസിപ്പിച്ചത്.
നേരത്തെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം അയയ്ക്കണമെങ്കില്‍ പണം കിട്ടുന്ന ആളുടെ നിരവധി വിശദാംശങ്ങള്‍ ചേര്‍ക്കണം. അയാളുടെ പേര്, ബാങ്കിലെ ഐഎഫ്എസ് കോഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ചേര്‍ക്കേണ്ടത് നിര്‍ബന്ധമായിരുന്നു. ഇനി അത് വേണ്ട. പണം അയയ്‌ക്കേണ്ടത് ആര്‍ക്കാണോ അയാളുടെ പേരും ഫോണ്‍ നമ്പറും മാത്രം കിട്ടിയാല്‍ മതി. റിയല്‍-ടൈമില്‍ പണം സുരക്ഷിതമായും സൗകര്യപ്രദമായും കൈമാറ്റം ചെയ്യാവുന്ന സംവിധാനമാണ് ഐഎംപിഎസ്.


 

Latest News