Sorry, you need to enable JavaScript to visit this website.

VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു

ചെന്നൈ- തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി സീറ്റിനടിയിലെ ബോര്‍ഡ് പൊട്ടി ബസിന്റെ തറയിലെ ദ്വാരത്തിലൂടെ താഴേക്ക് വീണു. ചെന്നൈയില്‍ വെള്ളാളര്‍ നഗറിനും തിരുവേര്‍ക്കാടിനുമിടയില്‍ റൂട്ട് നമ്പര്‍ 59ല്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം.
സ്ത്രീ സീറ്റില്‍ നിന്ന് എഴുന്നേറ്റപ്പോള്‍  താഴെയുള്ള തറ  പൊട്ടി ദ്വാരത്തിലൂടെ വീഴുകയായിരുന്നു. കാരണമായി. അമിജിക്കരൈ പ്രദേശത്തിന് സമീപമാണ് സംഭവം. ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ െ്രെഡവറെ വിവരമറിയിച്ചതിനാല്‍ യുവതി ബസിന്റെ ടയറിനടിയില്‍പെട്ട് ചതഞ്ഞരയുന്നത് തടയാന്‍ കഴിഞ്ഞു.
വാഹനത്തിന്റെ ശോച്യാവസ്ഥയില്‍ യാത്രക്കാര്‍ ബസ് െ്രെഡവറോടും കണ്ടക്ടറോടും ക്ഷുഭിതരായി. പോലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാക്കി യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
അറ്റകുറ്റപ്പണികള്‍ നടത്താത്ത ബസുകളാണ് റോഡിലിറക്കുന്നതെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. മഴക്കാലത്ത് വെള്ളം കയറുകയാണെന്നും സീറ്റുകള്‍ ഒടിഞ്ഞുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണമെല്ലാം എവിടേക്കാണ് പോകുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതമേഖലയില്‍ അഴിമതി നടത്താനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്ന മന്ത്രി സര്‍ക്കാര്‍ ബസുകളുടെ അറ്റകുറ്റപ്പണിയിലും ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News