ന്യൂദൽഹി- ഞങ്ങൾക്കും രാമനുണ്ട്. നിങ്ങൾക്കുമുണ്ട് രാമൻ. ഞങ്ങളുടെ രാമൻ മഹാത്മാഗാന്ധിയുടെ രാമനാണ്. നിങ്ങളുടെ രാമൻ നാഥുറാമിന്റെ രാമനാണ്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് നടത്തിയ ശക്തമായ പ്രസംഗത്തിലെ വരികളാണിത്. ബജറ്റ് ചർച്ചയിൽ ബ്രിട്്‌സ് നടത്തിയ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടത്തിയ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.
ഞങ്ങളുടെ രാമന്‍ സ്നേഹത്തിന്‍റെയും കരുണയുടെയും രാമനാണ്.ഞങ്ങൾക്കും രാമനുണ്ട്. ആ രാമനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അത് ഗാന്ധിജിയുടെ രാമനാണ്. എന്നാൽ നിങ്ങളുടെ രാമൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ രാമനാണ്. അതാണ് പ്രധാന വ്യത്യാസം. രാജ്യത്തിന്റെ പ്രധാനമന്ത്രി മേൽശാന്തിയാണോ അതോ മേൽശാന്തി പ്രധാനമന്ത്രിയാണോ എന്നും ബ്രിട്ടാസ് ചോദിച്ചു. ഒരു മതചടങ്ങിനെ രാഷ്ട്രീയ പരിപാടിയാക്കി ബി.ജെ.പിയും കേന്ദ്ര സർക്കാറും മാറ്റി. അതുകൊണ്ടാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽനിന്ന് ശങ്കരാചാര്യന്മാർ ഉൾപ്പടെ മാറി നിന്നതെന്നും ബ്രിട്ടാസ് ആരോപിച്ചു. ശങ്കരാചാര്യന്‍മാര്‍ക്കെതിരെ ഇനി നിങ്ങള്‍ ഇ.ഡിയെ അയക്കുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. രാജ്യത്തിനെ രക്ഷിച്ചതിന് ഗോഡ്‌സെക്ക് നന്ദി പറയാൻ പാകത്തിൽ ഈ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസർമാരെ പോലും ഭരണം സ്വാധീനിക്കുകയാണ്. ആള്‍ദൈവങ്ങളാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. അമിത്ഷായും ആരിഫ് മുഹമ്മദ് ഖാനുമാണ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ പറ്റി ക്ലാസെടുക്കുന്നത്. രാജ്യം അഞ്ചോ പത്തോ വർഷം മുമ്പ് കാണാത്ത തരത്തിലുള്ള മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
How far will we dig ? It will eventually take us to Africa! Nevertheless, the principal duty of the PM is to ensure the Pran of his citizens ..excerpts from the speech on Motion of thanks in Rajya Sabha pic.twitter.com/wJb9d0fQwm
— John Brittas (@JohnBrittas) February 6, 2024