Sorry, you need to enable JavaScript to visit this website.

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു, 24 മണിക്കൂറില്‍ രണ്ട് മരണം

ന്യൂദല്‍ഹി - ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ഇന്ത്യയില്‍ 157 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. സജീവമായ കേസുകളുടെ എണ്ണം 1,496 ആയി ഉയര്‍ന്നു.  24 മണിക്കൂറില്‍ രണ്ട് മരണം. ഛത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് ജാഗ്രത പാലിച്ച മതിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ സബ്‌വേരിയന്റായ ജെ.എന്‍.1 വന്നതിനു ശേഷവും തണുത്ത കാലാവസ്ഥയും കോവിഡ് 19 കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത് എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

 

Latest News