Sorry, you need to enable JavaScript to visit this website.

സാമൂഹിക പശ്ചാത്തലം മെച്ചപ്പെട്ട ഉപജാതികള്‍ക്ക് സംവരണമെന്തിനെന്ന് ജഡ്ജിമാര്‍ക്ക് സംശയം

ന്യൂദല്‍ഹി- പിന്നോക്ക വിഭാഗത്തില്‍പെട്ട സാമൂഹികമായി മുന്നോക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നു ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണത്തില്‍ ഉപജാതി സംവരണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്ന ഏഴംഗ ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. സാമൂഹിക പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാല്‍ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍നിന്ന് മാറ്റം ഉണ്ടാകുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന ചോദ്യം വാദത്തിനിടെ ബഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര്‍ ഗവായ് ഉന്നയിച്ചു.

 

Latest News