തലശ്ശേരി - അന്യായമായ കോടതി ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് തലശ്ശേരി ജില്ലാ കോടതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കുടുംബ കോടതി ഫീസ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ അമിതമായ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
തലശ്ശേരി കോടതി പരിസരത്ത് കേരള ബജറ്റിന്റെ കോപ്പി യൂണിറ്റ് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാര്‍ വലിച്ച് കീറി പ്രതിഷേധിച്ചു.
പ്രതിഷേധ കൂട്ടായ്മയയില്‍ അഡ്വ. എം.കെ അമൃത അധ്യക്ഷത വഹിച്ചു. അഡ്വ. എസ് രാഹുല്‍, അഡ്വ കെ.സി രഘുനാഥന്, അഡ്വ. സനല്‍ കുമാര്‍, അഡ്വ. സുരേഷ് കുമാര്‍, അഡ്വ. കെ.എ സജീവന്, അഡ്വ. ബ്രിജേഷ് ചന്ദ്രന് ,അഡ്വ. അബ്ദുള്‍ വാജിദ് എന്നിവര്‍ സംസാരിച്ചു.