ന്യൂദൽഹി- അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയാണ് യഥാർത്ഥ എൻ.സി.പിയെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് കനത്ത തിരിച്ചടി നൽകിയാണ് കമ്മീഷന്റെ പ്രഖ്യാപനം. ശരദ് പവാറിന്റെ അനന്തിരവൻ കൂടിയാണ് അജിത് പവാർ. നിയമസഭയിൽ അജിത് പവാറിന് കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ളതിനാൽ പാർട്ടി ചിഹ്നവും അജിത് പവാർ വിഭാഗത്തിന് നൽകും.
വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തന്റെ വിഭാഗത്തിന് പേര് തിരഞ്ഞെടുക്കാൻ ശരദ് പവാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. നാളെ(ഫെബ്രുവരി 7) ഉച്ചക്ക് മൂന്നു മണക്ക് മുമ്പ് പേര് നൽകാനാണ് നിർദ്ദേശം.