Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടികളിൽ ചേർന്നവർ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കെ.എസ്.എഫ്.ഇ

തിരുവനന്തപുരം- പ്രവാസി ചിട്ടികളിൽ ചേർന്നവരെ പറ്റിച്ച് പണം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും കെ.എസ്.എഫ്.ഇയുടെ മുന്നറിയിപ്പ്. കെ.എസ്.എഫ്.ഇ ഡിജിറ്റൽ ബിസിനസ് സെന്ററുമായി ബന്ധപ്പെട്ട വരിക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗികമായുള്ള നമ്പറുകളിലൂടെ മാത്രം നടത്താൻ ശ്രദ്ധിക്കണമെന്നും കെ.എസ്.എഫ്.ഇ അറിയിച്ചു. +914716661888, +914714449111, +919446002114 (വാട്ട്‌സ് ആപ്പ്) നമ്പറുകളിലൂടെയാണ് ബന്ധപ്പെടേണ്ടതെന്നും കെ.എസ്.എഫ്.ഇ ആവശ്യപ്പെട്ടു.


 

Latest News