Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ അരി വില കൂടാന്‍ സാധ്യതയെന്ന് മന്ത്രി ജി.ആര്‍ അനില്‍, ബജറ്റില്‍ പരിഗണന വേണം

ന്യൂദല്‍ഹി - സംസ്ഥാന ഭക്ഷ്യവകുപ്പ് പ്രതിസന്ധിയിലാണെന്നും അരിവില കൂടാന്‍ സാദ്ധ്യതയുണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാന ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താത്തതില്‍ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇതിന് അനുസൃതമായ പരിഗണന ബജറ്റില്‍ വേണം. മന്ത്രിയെന്ന നിലയില്‍ ചര്‍ച്ച നടത്തും. നിലവില്‍ സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ്. കൂടുതല്‍ കാര്യങ്ങളില്‍ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചര്‍ച്ച നടത്തും. സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണുള്ളത്. ഒഎംഎസ് (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ ) സ്‌കീമില്‍ ഇത്തവണ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുക. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും- അനില്‍ പറഞ്ഞു.
സപ്ലൈകോക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാനായി ബജറ്റ് പ്രസംഗത്തിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാതെ ജി.ആര്‍ അനില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അദ്ദേഹവും മന്ത്രി കെ. രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്.

 

Latest News