തിരുവനന്തപുരം - മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചൊറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസിന് പണി കിട്ടി. തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കടകംപള്ളിയെ ഉദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് പ്രസ്താവന നടത്തിയത്. ഈ പ്രസ്താവന അപക്വമാണെന്നും അത്തരത്തിനൊരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കള്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനം നടത്തുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ സി പി എം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള മന്ത്രിയുടെ പ്രസംഗം.
തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗവുമാണ് വിവാദമായത്. കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുയോഗത്തില്‍ കടകംപള്ളിയെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്റെ നടപടിയില്‍ സി പി എം ജില്ലാ നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചക്ക് വന്നത്.
തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമെല്ലാം സമാന അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ വിവാദം കെട്ടടങ്ങാതായതോടെയാണ്