കരിപ്പൂര്‍- ഇസ്ലാമിക പ്രമാണങ്ങളിലെ വിവിധ സാങ്കേതിക ശബ്ദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖുര്‍ആന്‍ പഠന വേദിയുടെ രണ്ടാം ദിനം അഭിപ്രായപ്പെട്ടു. ഇസ്ലാം വിമര്‍ശകര്‍ ജിഹാദിനെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യഥാര്‍ഥ പ്രാമാണിക സ്രോതസ്സുകളില്‍ നിന്ന് ഇത്തരം സാങ്കേതിക പദങ്ങളെ മനസ്സിലാക്കണമെന്നും ഖുര്‍ആന്‍ പഠന വേദി ആവശ്യപ്പെട്ടു.വിശുദ്ധ ഖുര്‍ആനിലെ മൂന്ന്, നാല് വിഭാഗങ്ങളില്‍ നിന്നുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂര്‍ വെളിച്ചം നഗരിയില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സമ്മേളന നഗരിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പഠനവേദി രണ്ടാം ദിന പരിപാടികള്‍ കേരള ജം ഇയ്യത്തുല്‍ ഉലമാ അസിസ്റ്റന്റ് സെക്രട്ടറിയും ഫാറൂഖ് റൗളത്തുല്‍ ഉലും അറബി കോളേജിലെ അധ്യാപകനുമായ പ്രൊഫ. അലി മദനി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു.
മുന്ന് സെഷനുകളിലായി കെ. അബ്ദുല്‍ റഷീദ് ഉഗ്രപുരം, ശാക്കിര്‍ ബാബു കുനിയില്‍, സി. പി. അബ്ദുസ്സമദ്, ബഷീര്‍ മദനി പുളിക്കല്‍, അന്‍സാര്‍ ഒതായി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.