ന്യൂദല്‍ഹി-ദുബായില്‍നിന്നെത്തിയ യാത്രക്കാരെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ മുംബൈയില്‍ ആഭ്യന്തര ടെര്‍മിനലിലേക്ക് കൊണ്ടു പോയത് വിവാദമായി. വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരില്‍ ചിലരെയാണ് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ തെറ്റായി ആഭ്യന്തര ടെര്‍മിനലിലേക്ക് കൊണ്ടുപോയത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതിനാലാണ് സംഭവം വിവാദമായത്. സുരക്ഷാ ലംഘനമായാണ് സംഭവത്തെ വിലയിരുത്തുന്നത്.
സംഭവത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ (ബിസിഎഎസ്) പ്രതികരിച്ചിട്ടില്ല.
അതേസമയം, വിസ്താര വിമാനമായ യുകെ 202ല്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തിയ തങ്ങളുടെ യാത്രക്കാരില്‍ കുറച്ചുപേരെ ആഭ്യന്തര ടെര്‍മിനലിലേക്ക് തെറ്റായി കൊണ്ടുപോയതായി എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷാ ഏജന്‍സികളുമായും ബന്ധപ്പെട്ട അധികൃതരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഈ യാത്രക്കാരെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍തന്നെ എത്തിച്ചു.
അശ്രദ്ധ കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കുമെന്നും എയര്‍ലൈന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം
VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി
ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം