ന്യൂദല്‍ഹി - മാനനഷ്ടക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ വിചാരണക്കോടതി സമന്‍സ് റദ്ദാക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. മാനഹാനിയുണ്ടാക്കുന്ന ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്താലും മാനനഷ്ടക്കേസിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ചിന്റെ നടപടി. ബി.ജെ.പി ഐ.ടി സെല്ലിനെക്കുറിച്ച് യൂട്യൂബര്‍ ധ്രവ് രതി ട്വിറ്ററില്‍ 2018ല്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് കെജ്രിവാള്‍ റീട്വീറ്റ് ചെയതത്. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ മാനഹാനിയുണ്ടാക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പരാതി നല്‍കുകയായിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തുന്നതാണ്. വീഡിയോയിലെ ഉള്ളടക്കവും അതുണ്ടാക്കുന്ന പ്രത്യാഘാതവും മനസ്സിലാക്കിയാണ് കെജ്രിവാളിനെപ്പോലുള്ളൊരു വ്യക്തി അത് റീട്വീറ്റ് ചെയ്യുന്നതെന്ന് കരുതാവുന്നതാണെന്നും ബെഞ്ച് പറഞ്ഞു.