Sorry, you need to enable JavaScript to visit this website.

ഗവേഷകര്‍ തിരുത്തുന്നു: മാംസാഹാരം ആരോഗ്യം വര്‍ധിപ്പിക്കും, ദീര്‍ഘായുസും നല്‍കും

ലണ്ടന്‍- കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത ചൂണ്ടിക്കാട്ടി മാംസാഹാരത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന ചില പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രചരിച്ചിരുന്നെങ്കില്‍, മാംസാഹാരം പൂര്‍ണമായി ഒഴിവാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതായി ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു. 2035 ഓടെ മാംസത്തിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉപഭോഗം പകുതിയായി കുറയ്ക്കുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കുറക്കാനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും സഹായകരമാകുമെന്നാണ് യു.എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.  
എന്നാല്‍ മാംസാഹാരം പൂര്‍ണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും അപകട സാധ്യതവര്‍ധിപ്പിക്കുകയും ചെയ്യുമെന്ന ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്  ണ് ദ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നന്നായി പാകം ചെയ്തു ഭക്ഷിക്കുന്ന മാംസാഹരങ്ങള്‍ ആരോഗ്യ സംരക്ഷണത്തിനു കാരണമാണ്, മാംസം പൂര്‍ണമായി ഒഴിവാക്കുകയും അതിലടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ക്ക് ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നത് ശരീരത്തില്‍ സെലിനിയം, ഇരുമ്പ്, സിങ്ക് എന്നിവയുടെ അഭാവമുണ്ടാക്കും.
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കല്‍ ഗവേഷകനായ ഡോ. വെന്‍പിംഗ്‌യു പറയുന്നത് സസ്യാഹാര രീതി കര്‍ശനമായി പാലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തെ അപകടപ്പെടുത്തുമെന്നാണ്. 175 രാജ്യങ്ങളില്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിനു ശേഷം തയാറാക്കിയ റിപ്പോര്‍ട്ടിലാണ്  ഡോ. വെന്‍പിംഗ്‌യു മാംസാഹാരം പൊതുജനാരോഗ്യത്തെ ഹാനികരമായി ബാധിക്കുകയല്ല, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.  
പുരാതന കാലം മുതല്‍ മനുഷ്യര്‍ മാംസഭുക്കളായിരുന്നുവെന്നും അവരോടൊപ്പം മാംസാഹാര രീതി സഞ്ചരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടു പറയുന്നു. ബ്രിട്ടീഷ് ആരോഗ്യ വിദഗ്ദ്ധനായ പ്രൊഫസര്‍ ജെയിംസ് ഗുഡ്വിന്റെ നിരീക്ഷണ പ്രകാരം, പ്രായം കൂടുംതോറും മാംസം കൂടുതല്‍ ഉപയോഗപ്രദവും ഉചിതവുമായ പോഷകാഹാരമായി നിര്‍ദേശിക്കണമെന്നാണ്. മധ്യവയസു മുതല്‍ മനുഷ്യ ശരീരത്തില്‍ പ്രതിവര്‍ഷം 1 മുതല്‍ 2 ശതമാനം വരെ സംഭവിക്കുന്ന മസില്‍ നഷ്ടം നികത്താന്‍ ഭക്ഷണത്തിന്റെ 30 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കണം മാംസാഹരത്തില്‍ നിന്നു ലഭിക്കുന്നതു പോലെ ഇവ സസ്യാഹത്തില്‍ നിന്നു ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോ. ലൂസി മില്ലര്‍ പറയുന്നു. മാംസത്തിലെ പ്രോട്ടീനുകള്‍ സമ്പൂര്‍ണമായതിനാല്‍ സസ്യാഹാരത്തില്‍നിന്നു ലഭിക്കുന്നതിലേറെ ലളിതമായി അതു മാംസാഹരത്തില്‍ നിന്നു മനുഷ്യനു ലഭിക്കും.

ആരോഗ്യ വിദഗ്ധനായ ഡോ. എന്‍ ശ്രീനിവാസന്‍ പറയുന്നതനുസരിച്ച് റെഡ് മീറ്റ് ഇരുമ്പ്, സിങ്ക്,  വിറ്റാമിന്‍ ബി 12 എന്നിവയുടെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. 'അതിനര്‍ഥം മാംസത്തിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെന്നാണ്,  ഭക്ഷണത്തിലെ സിങ്കിന്റെ കുറവിന് ഹൃദ്യോഗവുമായും മസ്തിഷ്‌കാഘാതവുമായും ബന്ധമുണ്ട്. അതോടൊപ്പം മാംസാഹാരത്തിലുള്ള വിറ്റാമിനുകള്‍ ബി 6, ബി 9, ബി 12 എന്നിവ ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നതാണ് ഡോ. ശ്രീനിവാസന്‍ പറയുന്നു. പ്രതിദിനം 50 ഗ്രാം മാംസം കഴിക്കുന്നത് അള്‍ഷിമേയ്‌സ് സാധ്യത വിരളമാക്കും.മസ്തിഷ്‌കാരോഗ്യത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പോഷകങ്ങളായ വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, സിങ്ക്, മഗ്‌നീഷ്യം എന്നിവ കൂടുതലും മാംസാരത്തില്‍ നിന്നു മാത്രമേ ലഭിക്കുവെന്ന് ഡോ.ഗുഡ് വിന്‍ സമര്‍ഥിക്കുന്നു.
ചുവന്ന മാംസത്തില്‍ കോഴിയിറച്ചിയേക്കാളും മത്സ്യത്തേക്കാളും ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെന്നതിനാല്‍  അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മാംസാഹാരത്തെ കുറിച്ചുള്ള വിദഗ്ധരുടെ ഭയം. എന്നാല്‍  ഭക്ഷണത്തിലെ കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ സംയോജനമാണ് രക്തത്തിലെ കൊളസ്‌ട്രോളിനെ ബാധിക്കുന്നതെന്ന് ഇപ്പോള്‍ നിരവധി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
അതോടൊപ്പം സംസ്‌കരിച്ച മാംസ ഭക്ഷണം  കഴിക്കുന്നത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സംസ്‌കരിച്ച മാംസത്തിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകളും രാസവസ്തുക്കളും ഹൃദ്രോഗം, കൊളസ്ട്രോള്‍, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

 

 

 

 

 

Latest News