Sorry, you need to enable JavaScript to visit this website.

പേ വിഷബാധ: എടപ്പാളിൽ യുവതി മരിച്ചു

എടപ്പാള്‍- പേ വിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. പടിഞ്ഞാറങ്ങാടി തെക്കിനിത്തേതില്‍ കബീറിന്റെ ഭാര്യ മൈമൂന (40) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് വീടിനു സമീപം നായയുടെ കടിയേറ്റതായിരുന്നു. സമീപത്ത് തന്നെ എട്ടോളം പേരെ നായ കടിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഞായറാഴ്ച വൈകുന്നേരം നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ജംഷീര്‍ മകനാണ്.

 

Latest News