മാറഞ്ചേരി- കൊടിയേറ്റുമായി വന്ന ആന കനാല്‍ കടക്കുന്നതിനിടയില്‍ വെള്ളത്തില്‍ വീണു. പൊന്നാനിയില്‍ കൊടിയേറ്റവുമായി പോയ ആന കനാലില്‍നിന്ന് കയറാതെ നില്പുറപ്പിച്ചത് തലവേദനയായി. ഇന്നും നാളെയുമായി നടക്കുന്ന വെളിയംകോട് ചന്ദനക്കുടം നേര്‍ച്ചക്ക് കൊണ്ട് വന്ന ആനയാണ് കനാലില്വീണത്. മാറഞ്ചേരി മാരാമറ്റത്ത് പൂക്കൈതക്കടവിന് സമീപത്താണ് കനാല്‍ കടക്കുന്നതിനിടെയാണ് മോഹനന് എന്ന ആന കനാലില്‍ നില്പുറപ്പിച്ചത്. പത്തര മണിയോടെയാണ് സംഭവം. രണ്ടര മണിക്കൂറിന് ശേഷമാണ് ആനയെ അനുനയിപ്പിച്ച് കരക്ക് കയറ്റിയത്.