തിരുവനന്തപുരം - ബജറ്റ് വെറും രാഷ്ട്രീയ പ്രഖ്യാപനമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഉപാധി മാത്രമാക്കി ബജറ്റ് രേഖകളെ മാറ്റിക്കൊണ്ട് ബജറ്റിന്റെ പവിത്രത തന്നെ ധനമന്ത്രി നശിപ്പിച്ചു. യാതൊരു വിശ്വാസ്യതയും ഈ ബജറ്റിനില്ല. കാര്‍ഷിക മേഖലയില്‍ വലിയ നിരാശയാണ് ഉണ്ടായത്. റബറിന്റെ താങ്ങുവില കേവലം 10 രൂപയാക്കി റബര്‍ കര്‍ഷകരെ പരിഹസിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തിലുള്ള ധനസ്ഥിതിയെ ചില വാക്കുകള്‍ കൊണ്ട് മറച്ചു പിടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തെ പ്ലാന്‍ ഫണ്ടില്‍ കേവലം 55 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അതേ രീതിയിലുള്ള പദ്ധതികള്‍ വയനാട് പാക്കേജിന്റെയും ഇടുക്കി പാക്കേജിന്റെയും മറ്റും രീതിയില്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. വിഭവ സമാഹരണത്തിനായി ഇപ്പോള്‍ കൊണ്ടു വന്ന നികുതി നിര്‍ദ്ദേശങ്ങള്‍ മിക്കതും പ്രായോഗികമല്ല. ഉദ്ദേശിച്ചതിന്റെ പകുതി പോലും പിരിച്ചെടുക്കാന്‍ സാധിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.