തിരുവനന്തപുരം - ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ പൊതുവായി ബാധിക്കുന്ന നികുതി നിര്‍ദ്ദേശങ്ങളില്ലാതെ ബജറ്റ് അവതരിപ്പിച്ച് മന്തി കെ എന്‍ ബാലഗോപാല്‍. ചില ഖേലകളില്‍ നികുതി വരുമാനത്തിന് ശുപാര്‍ശയുണ്ടെങ്കിലും അത് ജനങ്ങളെ പൊതുവായി ബാധിക്കുന്നതല്ല. സ്വകാര്യ മേഖലയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ചെലവ് കൂടും. കോടതി ഫീസ് ഉയര്‍ത്തി. മദ്യവില കൂടുകയും ചെയ്യും. ബജറ്റ് അവതറണം രണ്ടര മണിക്കൂര്‍ നീണ്ടു.