തിരുവനന്തപുരം -വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 1970 ല്‍ ചൈനയില്‍ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഡെവലപ്മെന്റ് സോണ്‍ കൊണ്ടുവരും. പ്രവാസി മലയാളികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ ഡെവലപ്മെന്റ് സോണ്‍ കൊണ്ടുവരും. വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഹബ്ബാക്കും. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം -നാവായിക്കുളം റിംഗ്് റോഡ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം നടപ്പാക്കും.വിഴിഞ്ഞം അടക്കം വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കും