Sorry, you need to enable JavaScript to visit this website.

അര്‍ണബിന് പി.ശശിയുടെ വക്കീല്‍ നോട്ടീസ്; 10 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

കൊച്ചി- മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച്  റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്.
കേരളീയരെ അപമാനിച്ച അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സി.പി.എം നേതാവ് പി.ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

എവിടെനിന്നോ പണംവാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലുളള അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല നടത്തിയതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി പറഞ്ഞു.

അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ അധ്യക്ഷനെന്ന നിലയില്‍ നല്‍കിയ നോട്ടീസില്‍ പി.ശശി പറഞ്ഞു.

 

Latest News