Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ഒന്‍പത് കോച്ചുകളുടെ ചില്ലുകള്‍ തകര്‍ന്നു

ചെന്നൈ -വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടുമുണ്ടായ കല്ലേറില്‍ ട്രെയിനിന്റെ  ഒന്‍പത് കോച്ചുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചെന്നൈ - തിരുനെല്‍വേലി വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് ആക്രമണം നടന്നത്.  കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെല്‍വേലി വാഞ്ചി മണിയാച്ചിയില്‍ വച്ചാണ് കല്ലേറുണ്ടായത്. ആരാണ് കല്ലേറ് നടത്തിയതെന്ന്് വ്യക്തമായിട്ടില്ല.  സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News