തിരുവനന്തപുരം -മൂന്നാം സീറ്റിന് വേണ്ടി മുസ്‌ലീം ലീഗ് വാശി പിടിക്കുന്നതിനിടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യു ഡി എഫിന്റെ സുപ്രധാന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുസ്‌ലീം ലീഗിന്റെ മൂന്നാം സീറ്റിന്റെ കാര്യത്തിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. യു ഡി എഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയും ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. മുസ്‌ലീം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതുവായ അഭിപ്രായം. ഇത് ബോധ്യമായ ലീഗ് നേതൃത്വം മൂന്നാം സിറ്റിനായി കടുംപിടുത്തം നടത്തുന്നുണ്ട്.