പെരുമ്പാവൂരില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; കൊണ്ടോട്ടിക്കാരായ 30 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

കൊച്ചി- പെരുമ്പാവൂരില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് ലോറിയുമായി അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗഷന് സമീപത്ത് വച്ചാണ് അപകടം. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഒരു അദ്ധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസിലുണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
 

Latest News