Sorry, you need to enable JavaScript to visit this website.

ബിരുദം ആവശ്യമില്ല, ശമ്പളം ഒരു കോടി രൂപ, 2024-ലെ മികച്ച പത്തു ജോലികള്‍

ന്യൂദൽഹി- കോവിഡ് കാലത്ത് നടപ്പാക്കിയ വർക്ക് ഫ്രം ഹോം സംവിധാനത്തെ പൂർണമായും ഇല്ലാതാക്കി ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനികൾ. അതിനിടെ, ഈ വർഷത്തെ ഏറ്റവും മികച്ച പത്തു ജോലികളുടെ പട്ടിക എംപ്ലോയ്‌മെന്റ് പോർട്ടൽ ഇൻഡീഡ് പുറത്തിറക്കി. 2024 ലെ മികച്ച ജോലികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. കുറഞ്ഞത് 75,000 ഡോളർ (62 ലക്ഷം രൂപ) അടിസ്ഥാന ശമ്പളമുള്ള തസ്തികകൾ പരിഗണിച്ചാണ് മികച്ച പത്തു ജോലികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 
2021 ജനുവരി മുതൽ 2024 വരെയുള്ള നിയമനങ്ങളുടെ വളർച്ചയും എംപ്ലോയ്‌മെന്റ് പോർട്ടൽ ഇൻഡീഡ്  വിശകലനം ചെയ്തു.  ഒരു ദശലക്ഷം പോസ്റ്റിംഗുകളുടെ ലിസ്റ്റിംഗ് അടിസ്ഥാനമാക്കിയാണ് ജോലികൾ റാങ്ക് ചെയ്തത്.

ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, 100,000 ഡോളർ (82 ലക്ഷം രൂപ) എന്ന ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് ജോലികളുടെ എണ്ണം 2023 അവസാനത്തോടെ 69% കുറഞ്ഞുവെന്നാണ് കണ്ടെത്തൽ. മെഡിക്കൽ ഡയറക്ടർ, സൈക്യാട്രിസ്റ്റ് തുടങ്ങിയ ജോലികൾ ആദ്യ പത്തു പട്ടികയിലുണ്ട്. മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ്, സൈക്യാട്രിക്‌മെന്റൽ ഹെൽത്ത് നഴ്‌സ് പ്രാക്ടീഷണർ തുടങ്ങിയ മാനസികാരോഗ്യ തൊഴിലുകളും പ്രമുഖ സ്ഥാനത്തുണ്ട്. 
രണ്ടാം സ്ഥാനത്തുള്ളത് ലോൺ ഓഫീസറുടെ ജോലിയാണ്. ഒരു ലോൺ ഓഫീസറുടെ ശരാശരി ശമ്പളം ഏകദേശം 200,000 ഡോളർ (ഒരു കോടി രൂപ) ആണ്. അതേസമയം, ഇതിൽ ശ്രദ്ധേയമായ കാര്യം എന്ന് പറയുന്നത് ഈ ജോലിക്ക് ബാച്ചിലേഴ്‌സ് ബിരുദം ആവശ്യമില്ല എന്നതാണ്. 

ഏറ്റവും മികച്ച പത്തു ജോലികളുടെ ലിസ്റ്റ്;

മാനസികാരോഗ്യ സാങ്കേതിക വിദഗ്ധൻ: ശരാശരി വാർഷിക ശമ്പളം - $77,448 (64 ലക്ഷം രൂപ)
ലോൺ ഓഫീസർ: ശരാശരി വാർഷിക ശമ്പളം - $192,339 (1 കോടി 59 ലക്ഷം),
മാനസികാരോഗ്യ തെറാപ്പിസ്റ്റ്: ശരാശരി വാർഷിക ശമ്പളം - $76,140 (63 ലക്ഷം രൂപ), റിമോട്ട്, 
ഇലക്ട്രിക്കൽ എഞ്ചിനീയർ: ശരാശരി വാർഷിക ശമ്പളം - $102,590 (85 ലക്ഷം രൂപ), 
കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർ: ശരാശരി വാർഷിക ശമ്പളം - $103,431 (ഏകദേശം 86 ലക്ഷം രൂപ),
മെക്കാനിക്കൽ എഞ്ചിനീയർ: ശരാശരി വാർഷിക ശമ്പളം - $96,091 (79 ലക്ഷം രൂപ), 
സൈക്യാട്രിസ്റ്റ്: ശരാശരി വാർഷിക ശമ്പളം- $258,440 
ഹ്യൂമൻ റിസോഴ്‌സ് മാനേജർ: ശരാശരി വാർഷിക ശമ്പളം- $79,174 (65 ലക്ഷം രൂപ),
സീനിയർ അക്കൗണ്ടൻ്റ്: ശരാശരി വാർഷിക ശമ്പളം - $82,811 (68 ലക്ഷം രൂപ), 
ഡാറ്റാ എഞ്ചിനീയർ: ശരാശരി വാർഷിക ശമ്പളം- $130,135 (1 കോടി രൂപ)

Latest News