ലഖ്‌നൗ- കോടതി ഉത്തരവിനെ തുടര്‍ന്ന് പൂജ തുടങ്ങിയ ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി മസ്ജിദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര നേതാക്കള്‍ സന്ദര്‍ശിച്ചു. നിയമ പോരാട്ടം നടത്തുന്ന മസ്ജിദ് കമ്മിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് നേതാക്കള്‍ പള്ളിയിലെത്തിയത്.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലിയുടെ നേതൃത്വത്തില്‍ മുജ്തബ ഫാറൂഖ്, മൗലാന ശാഫി മദനി, ദേശീയ സെക്രട്ടറി മൗലാന റസീഉല്‍ ഇസ്!ലാം നദ്‌വി, ജമാഅത്തെ ഇസ്‌ലാമി ഉത്തര്‍പ്രദേശ് ഈസ്റ്റ് പ്രസിഡന്റ് മാലിക് ഫൈസല്‍ ഫലാഹി എന്നിവരടങ്ങുന്ന സംഘം മസ്ജിദ് അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് അഹ്മദ് യാസീനുമായി കൂടിക്കാഴ്ച നടത്തി.
മസ്ജിദ് പൂജക്ക് വേണ്ടി തുറന്നുകൊടുത്ത കോടതി വിധി നിയമലംഘനവും 1991ലെ ആരാധാനലയ സംരക്ഷണ നിയമത്തിനെതിരായതും കോടതിലക്ഷ്യവുമാ ണെന്ന് ടി. ആരിഫലി പറഞ്ഞു.
ബാരിക്കേഡുകള്‍ മാറ്റാനുള്ള കീഴ്‌ക്കോടതി വിധികള്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോടതിയും ഉദ്യോഗസ്ഥരും ചെയ്തത് തെറ്റായ കാര്യമായതിനാല്‍ പെട്ടെന്ന് തന്നെ തെറ്റുതിരുത്തല്‍ നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മസ്ജിദ് കമ്മിറ്റിക്ക് രാജ്യത്തെ മതേതര സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
വിഷയത്തില്‍ മുസ്‌ലിം ബഹുജനങ്ങളെ ഒരു തരത്തിലുള്ള നിരാശയും ബാധിച്ചിട്ടില്ലെന്നും സയ്യിദ് അഹ്്മദ് യാസീന്‍ ജമാഅത്ത് സംഘത്തോട് പറഞു. മസ്ജിദ് കമ്മിറ്റി സൂക്ഷ്മത പാലിച്ചാണ് ഒരോ നീക്കവും നടത്തുന്നത്. ശക്തമായ നിയമ പോരാട്ടം വിചാരണ കോടതിയലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അയാൾ കെട്ടിയാൽ മതിയായിരുന്നു; മറ്റൊരാളെ പൊക്കിപ്പറഞ്ഞ യുവതിയെ കൊന്ന് മൃതദേഹം വികൃതമാക്കി ഭർത്താവ്
സാദിഖലി തങ്ങള്‍ക്കെതിരെ വാദവുമായി ഷുക്കൂര്‍ വക്കീലും, കാശിയും മഥുരയും കൂടി