Sorry, you need to enable JavaScript to visit this website.

ഭാരതപ്പുഴയിലെ പുൽക്കാടിന് തീ പിടിച്ചു; കുറ്റിപ്പുറത്ത് വൻ അഗ്നിബാധ

കുറ്റിപ്പുറം - ഭാരതപ്പുഴയിലെ പുൽക്കാടിന് തീപിടിച്ചു. പുഴയിൽ ഉണങ്ങി നിൽക്കുന്ന കാടുകളിലേക്ക് തീ പടർന്നതോടെ വൻ അഗ്‌നി ബാധയാണ് ഉണ്ടായത്. 
 ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തീപിടുത്തം ഉണ്ടായത്. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. വൻതോതിൽ പുഴയിൽ കാടുമുടിയതിനാൽ തീ ഏറെ ദൂരം പടർന്നുകൊണ്ടിരിക്കുകയാണ്. രാത്രി എട്ടരയാകുമ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വിവരം.
 

Latest News