ന്യൂദല്‍ഹി- അമ്മക്ക് കൂടുതല്‍ സ്‌നേഹം ഇളയ മകളോടായതിനാല്‍ മൂത്ത മകള്‍ പര്‍ദ ധരിച്ചെത്തി സ്വന്തം വീട്ടിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചു.
ജനുവരി 30 നാണ് ദല്‍ഹി ഉത്തം നഗറിലെ സേവക് പാര്‍ക്കിലെ വീട്ടില്‍ കവര്‍ച്ച നടന്നതായി കമലേഷ് എന്ന സ്ത്രീ പോലീസിനെ അറിയിച്ചത്.
ഉച്ചയ്ക്ക് രണ്ടിനും രണ്ടരക്കുമിടയില്‍ തന്റെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും വെള്ളി ആഭരണങ്ങളും 25,000 രൂപയും മോഷണം പോയതായി കമലേഷ് പരാതിയില്‍ പറയുന്നു. പോലീസ് പരിശോധിച്ചെങ്കിലും വീട്ടില്‍ ബലം പ്രയോഗിച്ച് കയറിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. പ്രധാന വാതിലിനോ അലമാരക്കോ കേടുപാടില്ലായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച സംഘം ബുര്‍ഖ ധരിച്ച ഒരു സ്ത്രീ സംശയാസ്പദമായി വീട്ടിലേക്ക് പ്രവേശിക്കുന്നത് കണ്ടു.ഇതേതുടര്‍ന്ന് പോലീസ് നടത്തിയെ അന്വേഷണമാണ് കമലേഷിന്റെ മൂത്ത മകള്‍ 31 കാരിയായ ശ്വേതയുടെ അറസ്റ്റിലേക്ക് നയിച്ചത്.
അമ്മക്ക് അനുജത്തിയെ കൂടുതല്‍ ഇഷ്ടമായതിനാലാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. അസൂയയുടെയും വെറുപ്പിന്റെയും വികാരങ്ങള്‍ കീഴടക്കിയതിനു പുറമെ, തനിക്ക് കുറച്ച് കടമുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.
കടം തീര്‍ക്കാനാണ് പദ്ധതി തയ്യാറാക്കിയത്. മോഷ്ടിച്ച ചില ആഭരണങ്ങള്‍ യുവതിയുടേത് തന്നെയാണ്. അവ അമ്മയോട് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു. ബാക്കിയുള്ളവ സഹോദരിയുടെ വിവാഹത്തിനായി അമ്മ ഉണ്ടാക്കി വെച്ചതാണെന്നും യുവതി പറഞ്ഞു.
പദ്ധതി നടപ്പാക്കാനായി ജനുവരിയില്‍ ശ്വേത അമ്മയുടെ വീട്ടില്‍ നിന്ന് മാറി താമസിച്ചിരുന്നു. അമ്മ കമലേഷ് മൂത്ത മകള്‍ക്ക് പുതിയ വീട് ക്രമീകരിക്കാന്‍ സഹായിക്കുകുയം ചെയ്തു. ഇളയ മകള്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ അമ്മ ശ്വേതയുടെ അടുത്തേക്ക് വരും. ഇതാണ് ശ്വേത മുതലെടുത്തതെന്ന് പോലീസ് പറഞ്ഞു.
കവര്‍ച്ച നടന്ന ദിവസം ശ്വേത ആദ്യം അമ്മയുടെ വീടിന്റെ താക്കോല്‍ മോഷ്ടിക്കുകയും പച്ചക്കറി വാങ്ങാനെന്ന വ്യാജേന പുതിയ വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു.
തുടര്‍ന്ന് പൊതു ശൗചാലയത്തില്‍ കയറിയാണ് ബുര്‍ഖ ധരിച്ചത്. അമ്മയുടെ വീട്ടിലെത്തി പ്രധാന വാതിലും അലമാര ലോക്കറും താക്കോല്‍ ഉപയോഗിച്ച് തുറന്ന് ആഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു.
കമലേഷ് മോഷണവിവരം വിവരം അറിയിച്ചപ്പോള്‍ ശ്വേത വിഷമവും അസ്വസ്ഥതയും നടിച്ചിരുന്നുവെന്നും തന്നെ ആരും സംശയിക്കില്ലെന്നാണ് കരുതിയിരുന്നതെന്നും പോലീസ് പറഞ്ഞു.
അയാൾ കെട്ടിയാൽ മതിയായിരുന്നു; മറ്റൊരാളെ പൊക്കിപ്പറഞ്ഞ യുവതിയെ കൊന്ന് മൃതദേഹം വികൃതമാക്കി ഭർത്താവ്
ക്രിസ്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തു; അസമില്‍ രണ്ട് യു.എസ് ടൂറിസ്റ്റുകള്‍ക്ക് പിഴശിക്ഷ
സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും സാനിയ മിര്‍സ
പെണ്ണു കണ്ടത് 5,000; ഒടുവില്‍ ടെക്കിക്ക് ഇണയെ കണ്ടുപിടിച്ച് നല്‍കിയത് യന്ത്രം