Sorry, you need to enable JavaScript to visit this website.

പെണ്ണു കണ്ടത് 5,000; ഒടുവില്‍ ടെക്കിക്ക് ഇണയെ കണ്ടുപിടിച്ച് നല്‍കിയത് യന്ത്രം

മോസ്‌കോ- ടെക്കി യുവാവിനുവേണ്ടി വധുവിനെ കണ്ടെത്തിയതും കാര്യങ്ങളൊക്കെ സംസാരിച്ച് തീരുമാനത്തിലെത്തിച്ചതും നിര്‍മിത ബുദ്ധി. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടാണ് താനുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് യുവതി അറിഞ്ഞത് വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികളിലെത്തിയപ്പോള്‍ മാത്രം. അവള്‍ ആ വിവരം ശാന്തമായി സ്വീകരിച്ചുവെന്ന അനുഭവം പങ്കുവെക്കുകയാണ് റഷ്യക്കാരനും സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുമായ അലക്‌സാണ്ടര്‍ ഷാദാന്‍.
എ.ഐ യുഗത്തില്‍  ഭാര്യയെ കണ്ടെത്തി നല്‍കിയതിനുള്ള പൂര്‍ണ ക്രെഡിറ്റ് ഷാദാന്‍ ചാറ്റ്ജിപിടിക്കാണ് നല്‍കുന്നത്.  ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്ന തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം വര്‍ധിച്ചുവരുന്ന യുഗത്തില്‍ അത് ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളെയും മറികടന്നുവെന്ന് കരുതിയാല്‍ മതി.
പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍ വിശകലനം ചെയ്യാനും സംഭാഷണം തുടങ്ങാനുമൊക്കെ എ.ഐ ബോട്ടിനെ യുവാവ് പരിശീലിപ്പിച്ച കഥ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് റിപ്പാര്‍ട്ട് ചെയ്തത്. 23കാരനായ അലക്‌സാണ്ടര്‍ ഷാദാന്‍ ബോട്ടിനെ ഒരു വളര്‍ത്തുമൃഗത്തെ പോലെ എല്ലാം പഠിപ്പിക്കുകയായിരുന്നു. ഒടുവില്‍ തനിക്ക് യോജിച്ച ഇണയായി കരീന ഇമ്രാനോവ്‌നയെ ചാറ്റ് ജിപിടി കണ്ടെത്തി നല്‍കിയെന്ന് ഷാദാന്‍ പറയുന്നു.
തന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന പ്രൊഫൈലുകള്‍ വേര്‍തിരിക്കാന്‍ ചാറ്റ് ജിപിടി എങ്ങനെ ഉപയോഗിച്ചുവെന്നും സംഭാഷണം തുടങ്ങാനും മറുപടികള്‍ തയാറാക്കാനും എ.ഐ ബോട്ടിനെ സഹായിച്ച കാര്യവു ഷാദാന്‍ പങ്കിട്ടു. ചാറ്റ്ജിപിടയുടെ സഹായത്തോടെ ഒരാളെ കണ്ടെത്തുന്നതിന് മുമ്പ് ഒരു വര്‍ഷത്തിനിടെ 5000 സ്ത്രീകളെ താന്‍ കണ്ടുമുട്ടിയിരുന്നുവെന്നും ആലോചിച്ചിരുന്നുവെന്നും  ഷാദാന്‍ അവകാശപ്പെട്ടു.


അയാൾ കെട്ടിയാൽ മതിയായിരുന്നു; മറ്റൊരാളെ പൊക്കിപ്പറഞ്ഞ യുവതിയെ കൊന്ന് മൃതദേഹം വികൃതമാക്കി ഭർത്താവ്

ക്രിസ്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തു; അസമില്‍ രണ്ട് യു.എസ് ടൂറിസ്റ്റുകള്‍ക്ക് പിഴശിക്ഷ

സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും സാനിയ മിര്‍സ


പ്രൊഫൈലുകള്‍ പരിശോധിച്ച് അനുയോജ്യമായവ വേര്‍തിരിച്ച്  മറുപടികള്‍ നല്‍കിയതും സംഭാഷണത്തിന് തീയതികള്‍ ബുക്ക് ചെയ്തതും ഷാദാനെ പ്രതിനിധീകരിച്ച് ചെറിയ സംഭാഷണങ്ങള്‍ നടത്തിയതും ബോട്ട് തന്നെ.  
എങ്ങനെ ആശയവിനിമയം നടത്തണം എന്നതിനെ കുറിച്ച് ഷാദാന്‍ എ.ഐ മോഡലിന് കമാന്‍ഡുകള്‍ നല്‍കിയിരുന്നു. തന്നെ കുറിച്ച് എല്ലാ വിവരങ്ങളും അറിയാത്തതിനാല്‍ ചാറ്റ്ജിപിടി തുടക്കത്തില്‍ തെറ്റായ വിവരങ്ങളും മറുപടികളുമാണ് നല്‍കിയിരുന്നതെന്ന് ഷാദാന്‍ പറയുന്നു.  അസംബന്ധ മറുപടികളൊക്കെ മാറ്റി  എ.ഐ ബോട്ടിനെ ഷാദാന്‍ തുടര്‍ച്ചയായി പരിശീലിപ്പിച്ചു. എങ്ങനെ മറുപടി നല്‍കണമെന്ന് മനസ്സിലാക്കിയതോടെ  ബോട്ട് തനിക്കു പകരം സ്ത്രീകളുമായി ഇടപഴകാന്‍ തുടങ്ങി.
തങ്ങളുടെ ബന്ധത്തില്‍ നിര്‍മിത ബുദ്ധിയുടെ പങ്കിനെക്കുറിച്ച് കരീനക്ക് ഒരു സൂചനയും ഇല്ലായിരുന്നുവെന്നും ഒരു രജിസ്ട്രി ഓഫീസില്‍ വിവാഹിതരാകാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് അവള്‍ അറിഞ്ഞതെന്നും  ശാന്തമായി പ്രതികരിച്ചുവെന്നും എ.ഐയുടെ പങ്കിനെക്കുറിച്ച് യാതൊരു ആശങ്കയും പ്രകടിപ്പിച്ചില്ലെന്നും ഷാദാന്‍ പറഞ്ഞു.
ഇതൊരു ടെക്കി യുവാവിന്റെ അനുഭവം മാത്രമാണെന്നിരിക്കെ,  മറ്റുള്ളവര്‍ക്ക് ഈ രീതി എത്രത്തോളം വിജയകരമാകുമെന്ന് വ്യക്തമല്ല. ഷാദാന്റെ അനുഭവ  കഥ ജിജ്ഞാസ ഉളവാക്കിയിട്ടുണ്ടെങ്കിലും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തിഗത അനുഭവങ്ങള്‍ സാമാന്യവല്‍കരിക്കാനാകില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം..
ഓണ്‍ലൈനില്‍ മറ്റൊരാളായി ആള്‍മാറാട്ടം നടത്താന്‍ എ.ഐ ഉപയോഗിക്കുന്നത് വലിയ ധാര്‍മിക ആശങ്കകള്‍ കൂടി ഉയര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥ ബന്ധം കെട്ടിപ്പടുക്കേണ്ടത് സത്യസന്ധമായ ആശയവിനിമയത്തെയും പങ്കിട്ട അനുഭവങ്ങളെയും ആശ്രയിച്ചാണ്. ഏതൊരു നല്ല ബന്ധത്തിന്റേയും കാതല്‍  എ.ഐ സന്ദേശങ്ങളില്‍ മാത്രമല്ലെന്നും സത്യസന്ധമായ ആശയവിനിമയത്തിലും പങ്കിട്ട അനുഭവങ്ങളിലുമാണെന്നും വിദഗ്ധര്‍ പറയുന്നു.  
നിര്‍മിത ബുദ്ധിയിലെ മുന്നേറ്റം നമ്മുടെ ജീവിതത്തെ തന്നെ  രൂപപ്പെടുത്തുമ്പോള്‍  അവയെ ബുദ്ധിപൂര്‍വ്വം സമീപിക്കുകയും പരസ്പര ബന്ധങ്ങളില്‍ ആത്മാര്‍ത്ഥതക്ക് മുന്‍ഗണന നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ബന്ധം തേടുന്നത് ഓണ്‍ലൈനിലായാലും ഓഫ്‌ലൈനിലായാലും മനുഷ്യസ്പര്‍ശം പകരം വെക്കാനില്ലാത്തതായിരിക്കുമെന്ന് എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്.

 

Latest News