Sorry, you need to enable JavaScript to visit this website.

പന്ന്യന്‍ വീണ്ടുമിറങ്ങും, വി.എസ് സുനില്‍കുമാറും ആനി രാജയും മത്സരിച്ചേക്കും

തിരുവനന്തപുരം- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മുന്‍ എം.പി. കൂടിയായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് സൂചന. തൃശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാറിനാണ് സാധ്യത.

ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ നേതൃയോഗത്തിലാണ് ധാരണയുണ്ടായത്. സംസ്ഥാന കൗണ്‍സിലില്‍ അന്തിമതീരുമാനം ഉണ്ടായേക്കും.

2004 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് നേരത്തെ എം.പിയായത്. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

 

Latest News