Sorry, you need to enable JavaScript to visit this website.

അയാൾ കെട്ടിയാൽ മതിയായിരുന്നു; മറ്റൊരാളെ പൊക്കിപ്പറഞ്ഞ യുവതിയെ കൊന്ന് മൃതദേഹം വികൃതമാക്കി ഭർത്താവ്

ലഖ്‌നൗ- ആദ്യം വിവാഹം കഴിക്കാന്‍ ആലോചിച്ച യുവാവിനെ പ്രകീര്‍ത്തിച്ച യുവതിയെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ ഭര്‍ത്താവ് അറസ്റ്റിലാണ്. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയെകഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌ക്രൂ െ്രെഡവര്‍ ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയെന്നും പോലീസ് പറഞ്ഞു. ഭാര്യയെ കൊന്നത് മറ്റൊരാള്‍ ആണെന്ന് വരുത്തിതീര്‍ക്കാനാണ് യുവാവിന്റെ ശ്രമമെന്നും പോലീസ് പറഞ്ഞു.

യു.പിയിലെ ഷാംലിയിലാണ് സംഭവം. മുഹമ്മദ് സുല്‍ത്താന്‍ എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്.  മറ്റു ചിലര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കാനും കേസ് വഴിതിരിച്ചുവിടാനും യുവാവ് ശ്രമിച്ചതായി പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. പോലീസ് നിരന്തരം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് 25കാരനായ മുഹമ്മദ് കുറ്റസമ്മതം നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭാര്യാവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ അജ്ഞാത സംഘം വളഞ്ഞ് തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും യുവതി കൊല്ലപ്പെട്ടുവെന്നുമാണ് യുവാവ് ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് കുറ്റം സമ്മതിക്കുകയായിരുന്നു. മുഹമ്മദിന്റെ മുന്നില്‍ വെച്ച് ഭാര്യ മറ്റൊരു യുവാവിനെ നിരന്തരം പ്രകീര്‍ത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഈ യുവാവിനെ ഒഴിവാക്കി മാസങ്ങള്‍ക്ക് മുമ്പാണ് യുവതി സുല്‍ത്താനെ  വിവാഹം ചെയ്തത്. പുതിയ വിവാഹത്തില്‍ ആവര്‍ത്തിച്ച് നിരാശ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതാണ് യുവാവിന്റെ രോഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Latest News