Sorry, you need to enable JavaScript to visit this website.

സച്ചിദാനന്ദന്റെ കവിത വായിച്ചപ്പോള്‍ മനസ്സില്‍വന്നത് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം- കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മുസ്ലിമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ് സച്ചിദാനന്ദന്‍. കവിത വായിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ മുഖമാണ് മനസ്സില്‍ വന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ഉള്ളപ്പോള്‍ പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടി. മുസ്‌ലിംകള്‍ കൂടുതലുള്ള ഷാര്‍ജയില്‍ പോയപ്പോഴും സച്ചിദാനന്ദന്‍ ഈ കവിത തന്നെയാണ് ചൊല്ലയതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സര്‍ക്കാരിന് വേണ്ടി ഒരു കേരളഗാനം എഴുതി വാങ്ങിയ അക്കാദമി തന്നെ അപമാനിച്ചെന്നും അക്കാര്യത്തില്‍ സാംസ്‌കാരിക മന്ത്രി മറുപടി പറയണമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

തന്റെ ഗാനം സ്വീകരിച്ചോ എന്നുപോലും സാഹിത്യ അക്കാദമി അറിയിച്ചില്ല. തന്നോട് പ്രതികാരം ചെയ്യാനുള്ള അവസരമുണ്ടാക്കി അപമാനിച്ചെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഗാനമെഴുതി നല്‍കിയ ശേഷം അക്കാദമിയില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേരളഗാനം ക്ഷണിക്കുന്നുവെന്ന് ചാനലുകളില്‍ പരസ്യം നല്‍കി. 3000ല്‍ അധികം പാട്ടെഴുതിയ താന്‍ ഒരു ഗദ്യകവിക്ക് മുന്നില്‍ അപമാനിതനായെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

 

Latest News