ജറൂസലം- ജറുസലേമില്‍ ജര്‍മ്മനിയില്‍നിന്നുള്ള ക്രിസ്ത്യന്‍ മഠാധിപതി നിക്കോഡെമസ് ഷ്‌നാബെലിനെ തുപ്പിയതിന് രണ്ട് ഇസ്രായിലികളെ വീട്ടുതടങ്കലിലാക്കി.
ജറൂസലമിലെ ഓള്‍ഡ് സിറ്റിയിലെ സിയോണ്‍ ഗേറ്റിന് സമീപമുള്ള ഷ്‌നാബെലില്‍ 17 വയസ്സുള്ള രണ്ട് പേരാണ് ക്രിസ്ത്യന്‍ പുരോഹിതനെ അവഹേളിച്ചത്. ഇദ്ദേഹത്തെ തുപ്പുന്നതും ശപിക്കുന്നതുമായ വീഡിയോ ം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
വഴിയാത്രക്കാര്‍ ഒടുവില്‍ അക്രമികളെ പിടിച്ചുമാറ്റി. എന്നാല്‍ അവരെ ഉപദ്രവിക്കരുതെന്ന് ഷ്‌നാബെല്‍ ആവശ്യപ്പെടുന്നത് കാണാം. ഇസ്രായിലിലെ ജര്‍മ്മന്‍ അംബാസഡര്‍ സ്‌റ്റെഫന്‍ സീബര്‍ട്ട്, എക്‌സിലെ ഒരു പോസ്റ്റില്‍ ഇരുവരുടെയും പെരുമാറ്റം 'ഭയങ്കരം' എന്ന് വിശേഷിപ്പിച്ചു.
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ജറൂസലമിലെ ഓള്‍ഡ് സിറ്റിയിലെ സംഘര്‍ഷാവസ്ഥ ഒക്ടോബര്‍ 7 ന് ശേഷം വര്‍ധിച്ചിരിക്കുകയാണ്. പഴയ നഗരത്തിന്റെ മതിലുകള്‍ക്കകത്തും പരിസരത്തും ഇസ്രായില്‍ സൈനികരുടെ ശല്യവും തങ്ങള്‍ നേരിടുന്നുണ്ടെന്ന് ഫലസ്തീന്‍ നിവാസികള്‍ പറഞ്ഞു.