Sorry, you need to enable JavaScript to visit this website.

പി.സുരേന്ദ്രന്റെ പിതാവ് കുമാരന്‍ നായര്‍ നിര്യാതനായി

എടപ്പാള്‍- പ്രശസ്ത സാഹിത്യകാരന്‍ പി .സുരേന്ദ്രന്റെ പിതാവ് വട്ടംകുളം പുതിയ കളത്തില്‍ കുമാരന്‍ നായര്‍ (92) നിര്യാതനായി,  പൊന്നാനി കൃഷ്ണ പണിക്കര്‍ വായനശാലയുടെയും വിവിധ കലാ സമിതിയുടെയും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു . ഇടശ്ശേരിയുടെയും മറ്റും നടകങ്ങളുമായി സജീവമായി സഹകരിച്ച അദ്ദേഹം ഇടശ്ശേരിയുടെ പൂതപ്പാട്ട് നിഴല്‍ നാടകമായി ആദ്യമായി രംഗത്ത് അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ പൂതപ്പാട്ട്   പാടി നിഴല്‍ നാടകമായി അവതരിപ്പിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോസ്റ്റ് മാസ്റ്ററായാണ് വിരമിച്ചത്.

മറ്റുമക്കൾ: കോമളവല്ലി, പി. സുധാകരൻ (മാധ്യമ പ്രവർത്തകൻ),  പരേതയായ സുജാത. സംസ്‌കാരം തിങ്കളാഴ്ച

 

Latest News